താനൂര്‍ അക്രമം ; ഇന്ന് സര്‍വകക്ഷി യോഗം

237

താനൂര്‍ അക്രമവുമായി ബന്ധപ്പെട്ട് തിരൂര്‍ ആര്‍.ഡി.ഒ സമാധാനയോഗം വിളിച്ചു. രാവിലെ 10.30ന് തിരൂര്‍ തഹസില്‍ദാരുടെ കോണ്‍ഫറന്‍സ് ഹാളിലാണ് സര്‍വകക്ഷിയോഗം ചേരുക. രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് 32 പേരുടെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് വീട് ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്ക് താമസം മാറ്റിയ കുടുംബങ്ങളെ മടക്കി കൊണ്ടുവരുന്നതും യോഗത്തില്‍ ചര്‍ച്ചയാകും.

NO COMMENTS

LEAVE A REPLY