തമിഴ്‌നാട്ടിൽ വാഹനാപകടം ; രണ്ട് മലയാളികൾ മരിച്ചു

14

തമിഴ്‌നാട് തേനിക്ക് സമീപം ഇന്ന് പുലർച്ചെ 3.30-ഓടെ കാറും ലോറിയും കൂട്ടിയിടിച്ചു രണ്ട് മലയാളികൾ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ് (23), ഗോകുൽ (23) എന്നിവരാണ് മരിച്ചത്. കാറി ന്റെ പിൻഭാഗത്തെ ടയർപൊട്ടി എതിർ ദിശയിൽ വന്ന കർണാടക രജിസ്ട്രേഷൻ ലോറിയുമായി കൂട്ടിയിടിക്കുക യായിരുന്നു. കൂടെ ഉണ്ടായിരുന്ന കോട്ടയം വടവാതൂർ സ്വദേശി അനന്തു വി രാജേഷിനെ തേനി മെഡിക്കൽ കോളേജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

അനന്തുവിന്റെ സഹോദരിയെ തമിഴ്‌നാട്ടിലെ കോളേജിൽ നിന്ന് കൂട്ടിക്കൊണ്ടുവരാനാണ് യുവാക്കൾ കാറുമായി പോയത്. അനന്തുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കാറാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ തേനി അല്ലിനഗരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY