തിരുവനന്തപുരം മാരായമുട്ടത്ത് പാറമട ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു

443

തിരുവനന്തപുരം : തിരുവനന്തപുരം മാരായമുട്ടത്ത് പാറമട ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറായ സേലം ധര്‍മ്മകുടി സ്വദേശി സതീശ് (29)നാണ് മരിച്ചത്. പാറ പൊട്ടിക്കുന്നതിനിടെയാണ് ഒരു ഭാഗം ഇടിഞ്ഞുവീണത്. ജോലിക്കാരും വാഹനങ്ങളുമെല്ലാം ഇതിന് അടിയില്‍ പെട്ടുപോവുകയായിരുന്നു. വാഹനമോടിച്ചിരുന്ന തൊഴിലാളികളിരൊലാണ് മരിച്ചതെന്ന് സൂചനയുണ്ട്. അപകടത്തില്‍ പരിക്കേറ്റ പലരുടെയും സ്ഥിതി ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസും ഫയര്‍ ഫോഴ്സുമെല്ലാം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കോട്ടയ്ക്കല്‍ സ്വദേശിയായ അലോഷ്യസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടായ പാറമട.

NO COMMENTS