നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു ; നോട്ട് അസാധുവാക്കലിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഗവർണർ പി.സദാശിവത്തിന്‍റെ നയപ്രഖ്യാപനം

215

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ പി. സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തുകയാണ്. മാര്‍ച്ച് മൂന്നിനാണ് ബജറ്റ് അവതരണം. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വിമര്‍ശിച്ചു. നോട്ട് നിരോധനം സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായെന്നും സാധാരണക്കാര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, പ്രതിഷേധപ്രകടനവുമായാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ എത്തിയത്. അരിയില്ല, പണിയില്ല, വെള്ളമില്ല എന്നെഴുതിയ ബാനറും പ്രതിപക്ഷം കൊണ്ടുവന്നിരുന്നു. എന്നാല്‍ സഭ തടസ്സപ്പെടുത്തുന്ന നടപടികളൊന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

NO COMMENTS

LEAVE A REPLY