കര്‍ണാടകയില്‍ മകന്‍ അമ്മയുടെ തല അറുത്തെടുത്ത് പൂജ നടത്തി

188

ബെംഗളൂരു: കര്‍ണാടകയില്‍ മകന്‍ അമ്മയുടെ തല അറുത്തെടുത്ത് പൂജ നടത്തി. അവതാരപുരുഷന്റെ ബാധ ശരീരത്തില്‍ കയറിയെന്ന് അവകാശപ്പെട്ടാണ് മകന്‍ അമ്മയോട് കൊടുംക്രൂരത കാട്ടിയത്. അറുത്തെടുത്ത തലയുമായി വീടിനുള്ളില്‍ പൂജ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മനോദൗര്‍ബല്യമുള്ളയാളാണ് മകനെന്ന് പോലീസ് പറഞ്ഞു. കമ്മിയാല താലൂക്കിലെ കൊട്ടരഹള്ളിയില്‍ താമസിക്കുന്ന സാവിത്രി (70)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ തിമ്മരാജാണ് അറസ്റ്റിലായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചുതുടങ്ങിയതോടെ തിമ്മരാജിനെ ഭാര്യ ഉപേക്ഷിച്ച് പോകുകയായിരുന്നു. തുടര്‍ന്ന് അമ്മയോടൊപ്പമായിരുന്നു താമസം. ബുധനാഴ്ച രാവിലെ വീട്ടിനുള്ളില്‍ സാവിത്രിയെ തിമ്മരാജ് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴുത്തിന് വെട്ടി വീഴ്ത്തി തല അറുത്തെടുത്ത് വീട്ടിനുള്ളില്‍ മാലയിട്ട് പൂജിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇതിലൂടെ തനിക്ക് അമാനുഷികശക്തി ലഭിക്കുമെന്നാണ് തിമ്മരാജ് വിശ്വസിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY