അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ പ്രസിഡന്‍റായി തെരഞ്ഞെടുക്കണം

208

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വീണ്ടും വിവാദവുമായി ട്രംപ്. തെരഞ്ഞെടുപ്പെ റദ്ദാക്കിയ ശേഷം തന്നെ പ്രസിഡന്‍റായി തെരഞ്ഞെടുക്കു എന്നാണ് ട്രംപ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഹിലരിയുടെ നയങ്ങളെല്ലാം വളരെ മോശമാണ് ഇനിയും എന്തിനാണ് ഈ പ്രഹസനം നടത്തുന്നതെന്നും ഓഹിയോയില്‍ വച്ച്‌ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ ട്രംപ് ആഞ്ഞടിച്ചു. കൂടാതെ, വീണ്ടും രാജ്യം ഭരിക്കുന്നതിനുള്ള സ്റ്റാമിന ഹിലരിക്കില്ലെന്ന ആരോപണവും ട്രംപ് എടുത്തിട്ടു. ഇതോടെ ഇരുവരും തമ്മിലുള്ള മത്സരം ആവശം നിറഞ്ഞതായി ട്രംപിനെ അപേക്ഷിച്ച്‌ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായ ഹിലരിയ്ക്ക് മൂന്ന് ശതമാനം ലീഡ് മാത്രമാണുള്ളത്. എങ്കിലും യുവജനങ്ങള്‍ക്കും കറുത്തവര്‍ഗ്ഗക്കാര്‍ക്കും ഹിലരിയോടൊപ്പം തന്നെയാണ് നില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഹിലരി പൊടിച്ച കണക്കുകള്‍ പുറത്തുവന്നു. ഈ മാസത്തിലെ ആദ്യ 19 ദിവസം കൊണ്ട് ഹിലരി പൊടിച്ചത് പത്ത് കോടിയോളം ഡോളറാണ്. കഴിഞ്ഞ കുറച്ച്‌ ആഴ്ച്ചകളായി 153 ദശലക്ഷം ഡോളറാണ് പൊടിച്ചത്. നവംബര്‍ എട്ടിനാണ് മുഖ്യ തെരഞ്ഞെടുപ്പ് നടക്കുന്നത്.

NO COMMENTS

LEAVE A REPLY