സിനിമാ സംഘടനകളുടെ അപ്രമാദിത്വം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സിനിമാ നയം രൂപീകരിക്കണം : കാനം രാജേന്ദ്രന്‍

211

കാസര്‍കോട് • നടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊച്ചിയിലേത് ആസൂത്രിതമായ സംഭവമാണ്. രണ്ടു മൂന്നു ഡ്രൈവര്‍മാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലിത്. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണം. എല്ലാവര്‍ക്കും സ്വതന്ത്രമായി തൊഴിലെടുക്കാനുള്ള സാഹചര്യമുണ്ടാകണം. സിനിമാവ്യവസായത്തില്‍ നയം രൂപീകരിക്കാനായി അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം. സിനിമാ സംഘടനകള്‍ മാധ്യമങ്ങളെ ബഹിഷ്കരിക്കുമെന്ന തരത്തിലുള്ള പ്രചരണം ഉത്തരം മുട്ടുമ്ബോഴുള്ള മറുപടിയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY