കുഞ്ഞാലിക്കുട്ടിയെ യു.ഡിഎഫിന് ആവശ്യമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി

201

കാഞ്ഞങ്ങാട്: കുഞ്ഞാലിക്കുട്ടിയെ യു.ഡിഎഫി ന് ആവശ്യമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന് അവരുടെ പാര്‍ട്ടി ഏത് സ്ഥാനം നല്‍കിയാലും സന്തോഷമേയുള്ളൂ. എന്നാല്‍ കേരളത്തിലെ യുഡിഎഫിന്റെ കെട്ടുറപ്പിന് കുഞ്ഞാലിക്കുട്ടിയെന്ന നേതാവ് അത്യന്താപേഷിതമാണെന്നും ഉമ്മന്‍ചാണ്ടി കാഞ്ഞങ്ങാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുധീരന്‍ രാജിവെച്ചെങ്കിലും കെപിസിസി പ്രസിഡന്റ് സ്ഥാനം താന്‍ വേണ്ടെന്ന് പറഞ്ഞു കഴിഞ്ഞെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവനും തനിക്കാണ്. പ്രതിപക്ഷ നേതൃസ്ഥാനം മാത്രമല്ല, പാര്‍ട്ടിയുടെ സ്ഥാനമാനങ്ങളും അന്നു തന്നെ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കെപിസിസിപ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച്‌ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആശങ്കയൊന്നുമില്ല. ഹൈക്കമാന്‍ഡാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുകയാണിപ്പോള്‍ ഹൈക്കമാന്‍ഡ്. അതുകൊണ്ട് തന്നെ ഇതു സംബന്ധിച്ച്‌ കേരളത്തിലും ഒരു തരത്തിലുമുള്ള ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

NO COMMENTS

LEAVE A REPLY