വധശ്രമ കേസില്‍ പോലീസ് സാക്ഷിയായ യുവതിയെ ആക്രമിച്ചതായി പരാതി

287

തിരുവനന്തപുരം: വധശ്രമ കേസില്‍ പോലീസ് സാക്ഷിയായ യുവതിയെ ഒരു സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ഗുരുതരമായി പരുക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നടുറോഡില്‍ വസ്ത്രം വലിച്ചുകീറിയായിരുന്നു ആക്രമണമെന്ന് യുവതി പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് പൂജപ്പുര പോലീസ് രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസില്‍ പോലീസ് സാക്ഷിയായിരുന്നു മുടവന്‍കുന്നിലെ ആശ ഷെറിന്‍ എന്ന വീട്ടമ്മ. ഷെറിന്റെ വീടിന് മുന്നില്‍ ഒരു സംഘം യുവാവിനെ ആക്രമിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയ വീട്ടമ്മ അത് പോലീസിനും മാധ്യമങ്ങള്‍ക്കും നല്‍കി. സംഭവം പുറത്തായതോടെ ഏഴ് പേര്‍ കേസില്‍ പിടിയിലായി. അന്നുമുതല്‍ ഈ സംഘം വിടാതെ ആക്രമിക്കുകയാണെന്നാണ് ഷെറിന്‍ പറയുന്നു. ഇന്ന് രാവിലെയും ഇവരുടെ നേരെ ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നിരവധി തവണ ഇവര്‍ ആക്രമിക്കപ്പെട്ടു. എല്ലാം പഴയ പ്രതികാരമാണെന്നാണ് ഷെറിന്‍ പറയുന്നത്. അക്രമികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നും ആശ ഷറിന്‍ പറയുന്നു. ഇന്ന് രാവിലെയുണ്ടായ ആക്രമത്തിനിടയില്‍ യുവതിയെ വിവസ്ത്രയാക്കാനും ശ്രമിച്ചു. ദേഹമാസകലം ചിവിട്ടിയും അടിച്ചു പരുക്കേല്‍പ്പിച്ചതായും പരാതിയുണ്ട്.

NO COMMENTS

LEAVE A REPLY