ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

163

മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 63 പോയന്റ് നഷ്ടത്തില്‍ 33,187ലും നിഫ്റ്റി 22 പോയന്റ് താഴ്ന്ന് 10,286ലുമാണ് വ്യാപാരം നടക്കുന്നത്. ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്റ്ടി, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, എസ്ബിഐ, ബജാജ് ഓട്ടോ, ലുപിന്‍, സിപ്ല, മാരുതി സുസുകി തുടങ്ങിയവ നേട്ടത്തിലാണ്. റിലയന്‍സ്, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, വേദാന്ത, ആക്സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 879 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 998 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS