സിപിഎം സംസ്ഥാനസമിതിയോഗം ഇന്ന്

201

തിരുവനന്തപുരം: 2 ദിവസത്തെ സിപിഎം സംസ്ഥാനസമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. സെക്രട്ടേറിയറ്റ് യോഗത്തിലേത് പോലെ സംസ്ഥാന സമിതിയിലും സര്‍ക്കാരിനെതിരെ ശക്തമായ വിമർശനങ്ങള്‍ ഉയരാനാണ് സാധ്യത. ആഭ്യന്തരവകുപ്പിനെതിരെ പോലും ഇന്നലെ വിമർശനം ഉയർന്നിരുന്നു. മന്ത്രിമാര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് പൊതു വിമർശനം. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി വികസനപ്രവർത്തനങ്ങള്‍ക്ക് സെക്രട്ടേറിയറ്റ് രൂപം നല്‍കിയ കരട് രേഖ സംസ്ഥാനസമിതിയില്‍ അവതരിപ്പിക്കും. മലപ്പുറം തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങളും യോഗം ചർച്ച ചെയ്യും.

NO COMMENTS

LEAVE A REPLY