ഭാര്യയുടെ അവിഹിത ബന്ധം പിടികൂടിയ ഭര്‍ത്താവിന്‍റെ നാവ് ഭാര്യയും ജാരനും ചേര്‍ന്ന് മുറിച്ചു

225

നൈനിറ്റാള്‍: ഭാര്യയുടെ അവിഹിത ബന്ധം പിടികൂടിയ ഭര്‍ത്താവിന് നഷ്ടമായത് സ്വന്തം നാവ്. ഉത്തരാഖണ്ഡിലെ മൊറാദാബാദില്‍ ഞായറാഴ്ചയാണ് സംഭവം. ഭാര്യയെ രണ്ടു പുരുഷന്മാര്‍ക്കൊപ്പം കണ്ടത് ചോദ്യം ചെയ്ത യുവാവിനെ ജാരന്മാരുടെ സഹായത്തോടെ ഭാര്യ പിടിച്ചുകെട്ടി നാവ് ഛേദിച്ചുവെന്നാണ് പരാതി. ചൂള തൊഴിലാളിയായ ജിതേന്ദ്രയ്ക്കാണ് ഈ ദുരനുഭവം.
നാവിന് ഗുരുതരമായി പരുക്കേറ്റ ജിതേന്ദ്രയെ മൊറാദാബാദ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒന്‍പത് തുന്നലുകളാണ് നാവിന് ഇട്ടിരിക്കുന്നത്.ഞായറാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ജിതേന്ദ്ര കാണുന്നത് കിടപ്പുമുറിയില്‍ രണ്ട് പുരുഷന്മാര്‍ക്കൊപ്പം കഴിയുന്ന തന്‍റെ ഭാര്യ മീനാനക്ഷിയെയാണ്.ഭാര്യയെ ചോദ്യം ചെയ്തതോടെ മൂന്നു പേരും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചു. ഒരാള്‍ ഭാര്യയുടെ രഹസ്യക്കാരനും മറ്റൊരാള്‍ അയാളുടെ സുഹൃത്തുമാണെന്നും ജിതേന്ദ്ര സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ജിതേന്ദ്രയെ മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷം മൂന്നു പേരും ചേര്‍ന്ന് അയാളുടെ നാവ് മുറിച്ചു. തുടര്‍ന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. മീനാക്ഷിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് ജിതേന്ദ്രയുടെ കുടുംബക്കാര്‍ പറയുന്നു. സ്വന്തം നാട്ടില്‍ അവള്‍ക്ക് നിരവധി ഇടപാടുകാരുണ്ടെന്നും മാനഹാനി മൂലമാണ് ജിതേന്ദ്രയ്ക്ക് കുടുംബത്തില്‍ നിന്ന് മാറി താമസിക്കേണ്ടി വന്നത്. എന്നാല്‍ പഴയ ബന്ധം ഉപേക്ഷിക്കാന്‍ മീനാക്ഷി തയ്യാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

NO COMMENTS

LEAVE A REPLY