വി എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു.

142

തിരുവനന്തപുരം : തലച്ചോറിലെ നേരിയ രക്തസ്രാവത്തെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയില്‍ കഴിയുന്ന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു.

നെഞ്ചില്‍ നേരിയ അണുബാധയുണ്ട്. ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ന്യൂറോളജി, ന്യൂറോ സര്‍ജറി, അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധസംഘം ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് അദ്ദേഹം. ആശുപത്രി ജീവനക്കാര്‍ അടക്കമുള്ള സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

NO COMMENTS