കൃത്രിമ മഴക്കുള്ള സാധ്യത പ്രായോഗികമായി പരാജയം ; സഹകരിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

211

ചെന്നൈ: കൃത്രിമ മഴക്കുള്ള സാധ്യത പ്രായോഗികമായി പരാജയമെന്ന് ബോധ്യപ്പെട്ടതിനാല്‍ കേരളാ സര്‍ക്കാരിന്‍െറ നീക്കത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സഹകരിക്കില്ല. രാസവസ്തുക്കളുടെ സഹായത്തോടെ വന്‍ ചെലവില്‍ നടപ്പാക്കുന്ന സാങ്കേതിക വിദ്യ ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെന്ന് വ്യക്തമായതിനാലാണ് കൃത്രിമ മഴ ( ക്ളൗഡ് സീഡിങ്) പദ്ധതികളുമായി സഹകരിക്കേണ്ടെന്ന് കേന്ദ്ര കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം തീരുമാനിച്ചത്. ആറുമാസം മു്മ്പാ നയപരമായ തീരുമാനമെടുത്തതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചെന്നൈ റീജിയണ്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ്. ബാഹുലേയന്‍ തമ്ബി വ്യക്തമാക്കി. കൃത്രിമ മഴ പെയ്യിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ സഹകരണം തേടി കേരളാ സര്‍ക്കാര്‍ നാലുമാസം മുമ്ബ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പുതിയ തീരുമാനപ്രകാരം കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം ഇതിനോട് സഹകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ തമിഴ്നാട്, ആന്ധ്ര പ്രദേശ് , കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ കൃത്രിമ മഴക്കുള്ള നീക്കം നടത്തിയിരുന്നെങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയിട്ടില്ല. ലോകത്തെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലെല്ലാം കൃത്രിമ മഴ ഒരു പ്രതീക്ഷ പോലെ നിലനില്‍ക്കുന്നുണ്ട്. മഴക്കായി രാസവസ്തുക്കള്‍ വിതറുന്നതിന് വന്‍ സാമ്ബത്തിക ചെലവു വേണ്ടി വരുന്നുണ്ട്. ഈ രംഗം വിദേശ സ്വകാര്യ കമ്ബനികളുടെ കുത്തകയാണ്.

NO COMMENTS

LEAVE A REPLY