കെ.ബാബുവിന് കെ.പി.സി.സി രാഷ്ട്രീയ പിന്തുണ നല്‍കേണ്ടിയിരുന്നു : എം.എം.ഹസന്‍

203

കോഴിക്കോട്: കെ.ബാബുവിന് കെ.പി.സി.സി രാഷ്ട്രീയ പിന്തുണ നല്‍കേണ്ടിയിരുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് എം.എം.ഹസന്‍. സുധീരന്റെ മൗനം ദൗര്‍ഭാഗ്യകരമാണെന്നും പിന്തുണ നല്‍കാന്‍ കെ.പി.സി.സിക്ക് ബാധ്യതയുണ്ടെന്നും എം.എം ഹസന്‍ പറഞ്ഞു.കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ടീയമായി കെ.ബാബുവിനെ വേട്ടയാടുമ്ബോള്‍ രാഷ്ടീയ സംരക്ഷണം നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉത്തരാവാദിത്വമുണ്ട്.ബാബു തെറ്റുകാരനോ അഴിമതിക്കാരനോ ആണങ്കില്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടി പറയണം. അല്ലാതെ പകപോക്കല്‍ നടത്തുമ്ബോള്‍ അതിനോട് പ്രതികരിക്കാതിരിക്കരുതെന്നും ഹസന്‍ പറഞ്ഞു.അനധികൃത സ്വത്ത് സമ്ബാദന കേസില്‍ കെ.ബാബുവിനെതിരായ വിജിലന്‍സ് കേസിലും റെയ്ഡിലും ഒന്നും പ്രതികരിക്കാനില്ല എന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളേട് പറഞ്ഞത്.

NO COMMENTS

LEAVE A REPLY