സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്കു നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി

165

തിരുവനന്തപുരം• സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്കു നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി. പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു. തുടര്‍ന്നു പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിക്കുകയും പിന്നീടു ലാത്തി വീശുകയും ചെയ്തു. സംഘര്‍ഷത്തില്‍ മൂന്നു പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഒഴിഞ്ഞു പോകാന്‍ കൂട്ടാക്കാതിരുന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഫീസ് വര്‍ധനയ്ക്കെതിരെ കൊച്ചി കണയന്നൂര്‍ താലൂക്ക് ഓഫിസിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു.