സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്നു മാറ്റിയത് യോഗ്യത ഇല്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി

186

തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്നു മാറ്റിയത് യോഗ്യത ഇല്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാറിന്റെ ഇപ്പോഴത്തെ ചെയ്തികള്‍ ഇത് ശരിയാണെന്ന് തെളിയിക്കുന്നതാണെന്നും അദ്ദേഹം സഭയില്‍ അറിയിച്ചു. സെന്‍കുമാറിനെ മാറ്റിയത് ജിഷ കേസുമായി ബന്ധപ്പെട്ടല്ലെന്നും, ജിഷ കേസില്‍ പ്രതികളെ പിടികൂടാന്‍ ആയില്ല എന്ന കാരണമായിരുന്നു സെന്‍കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റിയതിനുളള കാരണമായി പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യ ഘട്ടം മുതല്‍ പറഞ്ഞിരുന്നത്. ഇത് തിരുത്തിയാണ് യോഗ്യതയില്ലാത്തതുകൊണ്ടാണ് മാറ്റിയതെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഡി.ജി.പി സ്ഥാനത്ത് നിന്നും സര്‍ക്കാര്‍ തന്നെ മാറ്റിയതെന്നും സി.പി.എം തന്നോട് പകപോക്കിയതാണെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സുപ്രീകോടതിയെയും സെന്‍കുമാര്‍ സമീപിച്ചിരുന്നു.ഈയൊരു സാഹചര്യത്തിലാണ് നടപടിയെ ന്യായീകരിച്ച് കൊണ്ട് മുഖ്യമന്ത്രി രംഗത്തെത്തിയത്.

NO COMMENTS

LEAVE A REPLY