രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനമായി ഉയരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി

241

ന്യൂഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനമായി ഉയരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നിലവിലെ പണപ്പെരുപ്പം 3.6 ശതമാനമാണെന്നും ധനമന്ത്രി ലോക്സഭയെ അറിയിച്ചു. ചരക്ക് സേവന നികുതി നടപ്പാക്കുന്ന സാഹചര്യത്തിലാണ് പണപ്പെരുപ്പം ഉയരാനുള്ള സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. കറന്‍സി അധിഷ്ഠിത സമ്ബദ് വ്യവസ്ഥയാണ് നമ്മുടേത്. അഴിമതിക്കും സമാന്തര സമ്ബദ് വ്യവസ്ഥയ്ക്കും ഇതുമൂലം സാധ്യത ഏറെയാണ്. നികുതി വെട്ടിപ്പിനും സാധ്യത ഏറെയുണ്ട്. ചരക്ക് സേവന നികുതി നടപ്പാക്കുന്നതോടെ കാര്യക്ഷമമായ നികുതി സമ്ബ്രദായം രാജ്യത്ത് പ്രാബല്യത്തില്‍വരും. കറന്‍സിരഹിത സമ്ബദ് വ്യവസ്ഥയിലും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചേക്കാം. എന്നാല്‍, കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗിക്കുന്നത് പണമാണെന്ന് അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കലിനുശേഷം കോടിക്കണക്കിന് രൂപയാണ് ബാങ്കുകളില്‍ എത്തിയതെന്നും ധനമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY