ശശികല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നു

180

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നു. ജയലളിതയുടെ ശവകുടീരത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് ശശികല രാജ്ഭവനിലേക്ക് തിരിച്ചത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ശശികലയ്ക്കൊപ്പം ഉണ്ടായിരുന്നു. ശശികലയുടെ സംഘത്തില്‍ പത്തുപേര്‍ക്കാണ് ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ തനിക്ക് പിന്തുണ നല്‍കിയ മുഴുവന്‍ എംഎല്‍എമാരുമായി ഗവര്‍ണറെ കാണാന്‍ തയ്യാറെടുത്തിരുന്ന ശശികലയ്ക്ക് എല്ലാ എംഎല്‍എമാരെയും രാജ്ഭവനില്‍ എത്തിക്കാനാവാത്ത സാഹചര്യമാണുള്ളത്. കൂടിക്കാഴ്ചയില്‍ ശശികല മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്നാണ് വിവരം.

NO COMMENTS

LEAVE A REPLY