പുരോഗനോന്മുഖമായ ആശയം പങ്കുവെക്കാന്‍ ഏറ്റവും നല്ല മാര്‍ഗമെന്ന നിലക്കാണ് ഞാന്‍ കോണ്‍ഗ്രസിലേക്ക് വന്നത്- ശശി തരൂര്‍ എം.പി.

112

ന്യൂഡല്‍ഹി: പുരോഗനോന്മുഖമായ ആശയം പങ്കുവെക്കാന്‍ ഏറ്റവും നല്ല മാര്‍ഗമെന്ന നിലക്കാണ് ഞാന്‍ കോണ്‍ഗ്രസിലേക്ക് വന്നതെന്നും ആശയം പങ്കിടുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന നിലക്കാണ്പാര്‍ട്ടിയിലേക്ക് എത്തിയതെന്നും ശശി തരൂർ എം പി . അല്ലാതെ ആജീവനാന്തകാലത്തേക്ക് ഒരു ജോലി കരുതിയല്ല കോണ്‍ഗ്രസ്സിലേക്ക്താന്‍ വന്നതെന്നും കേവലം സീറ്റ് ലഭിക്കുന്നതിനോ വോട്ട് നേടുന്നതിനോ വേണ്ടി മാത്രം തങ്ങളുടെ ആശയങ്ങളെ ത്യാഗം ചെയ്യാന്‍സാധിക്കില്ലെന്നും തരൂർ പറ‍ഞ്ഞു.

കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച്‌കൊണ്ട് തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം. അതേസമയം ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന്റെ ശോചനീയവസ്ഥക്കുള്ള ഉത്തരം മൃദു ഹിന്ദുത്വം വാഗ്ദാനം ചെയ്യല്‍ അല്ലെന്നും അത് കോണ്‍ഗ്രസിനെ വട്ടപൂജ്യമാക്കുമെന്നും തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ അഭിവൃദ്ധിക്കും അതുകൊണ്ട് തന്നെ തങ്ങളുടെ ആശയങ്ങള്‍ കേവലം സീറ്റുകള്‍ ലഭിക്കാനോ വോട്ട് നേടാനോ വേണ്ടി മാത്രം ത്യാഗം ചെയ്യാന്‍ സാധിക്കില്ലന്നും തന്റെ ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

NO COMMENTS