കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റ് വിജിലന്‍സ് പിടിയില്‍

223

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റ് വിജിലന്‍സ് പിടിയില്‍. താമശേരി താലുക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് കെ.പി അബ്ദുള്‍ റഷീദാണ് വിജിലന്‍സിന്‍റെ പിടിയിലായത്. നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നതിനാല്‍ വിജിലന്‍സിന്‍റെ നിരീക്ഷണത്തിലായിരുന്നു റഷീദ്. പ്രസവ ശസ്ത്രക്രിയയക്ക് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വീട്ടില്‍ നിന്നുമാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഗര്‍ഭിണിയുടെ ബന്ധുക്കളില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ കുടുങ്ങിയത്. രാവിലെ വീട്ടിലെത്തിയ രോഗിയുടെ വീട്ടുകാരില്‍ നിന്നവണ് ഡോക്ടര്‍ കൈക്കൂലി വാങ്ങിയത്. ഡോക്ടറെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

NO COMMENTS

LEAVE A REPLY