പാക്ക് വിദേശകാര്യ സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി

243

ന്യൂയോര്‍ക്ക്• ജമ്മു കശ്മീരില്‍ ഇന്ത്യ – പാക്കിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ കനക്കുന്നതിനിടെ പാക്ക് വിദേശകാര്യ സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി. യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി ഐസാസ് അഹമ്മദ് ചൗധരി ന്യൂയോര്‍ക്കിലെ റൂസ്‍വെല്‍റ്റ് ഹോട്ടലില്‍ വിളിച്ച വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ടു ചെയ്യുന്നതിനെത്തിയ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെയാണു പുറത്താക്കിയത്.
വാര്‍ത്താസമ്മേളനത്തിനെത്തിയ ചൗധരി, ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ നമ്രത ബ്രാറിനെ പുറത്താക്കാന്‍ സംഘാടകരോട് ആവശ്യപ്പെടുകയായിരുന്നു. ‘ഈ ഇന്ത്യനെ പുറത്താക്കൂ’ എന്നായിരുന്നു ചൗധരി ആവശ്യപ്പെട്ടത്.
നമ്രത ബ്രാറിനെ മാത്രമല്ല, ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനെയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല.അതേസമയം, ഉറിയിലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ നേതാക്കള്‍ തയാറായില്ല. പ്രതികരിക്കാന്‍ തയാറല്ലെന്നു വ്യക്തമാക്കി പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഒഴിഞ്ഞുമാറുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സി പുറത്തുവിട്ടു. ഷെരീഫിന്റെ വിദേശകാര്യവക്താവ് സര്‍താജ് അസീസും വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

NO COMMENTS

LEAVE A REPLY