കോട്ടയത്ത് കെഎസ്‌യു – എസ്എഫ്‌ഐ സംഘർഷത്തിൽ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിന് വെട്ടേറ്റു

201

കോട്ടയം: കോട്ടയത്ത് കെഎസ്‌യു – എസ്എഫ്‌ഐ സംഘർഷത്തിൽ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിന് വെട്ടേറ്റു. എംജി സർവകലാശാല കാമ്പസിൽവച്ചാണ് ജില്ലാ പ്രസിഡന്റ് കെഎം അരുണിനും, സഞ്ജു സദാനന്ദനും വെട്ടേറ്റത്. രാവിലെ മാന്നാനം കെഇ കോളജിലുണ്ടായ സംഘർഷത്തെ തുടർന്നാണ് സംഭവം. രാവിലെയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിം അലക്‌സിന് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY