സാ​ങ്കേതിക മേഖലയി​ലെ ചരിത്രനിമിഷങ്ങളില്‍ രാജ്യത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതിൽ അഭിമാനമുണ്ട് – എം.എ. യൂസുഫലി

25

യു.എ.ഇ: സാ​ങ്കേതിക മേഖലയി​ലെ ചരിത്രനിമിഷങ്ങളില്‍ രാജ്യത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എം.എ. യൂസുഫലി . രാജ്യത്തി​െന്‍റ അമ്ബതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ നടക്കുന്ന ഈ ദൗത്യം യുവാക്കളുള്‍ പ്പെടെ എല്ലാവര്‍ക്കും പ്രതീക്ഷ പകരുന്നതാണെന്നും പ്രത്യേകിച്ച്‌​ വെല്ലുവിളി നിറഞ്ഞ ഈ സമയത്ത്​ ഈ ദൗത്യത്തി​െന്‍റ വിജയം ഭാവിയില്‍ വലിയ സംരംഭങ്ങളുമായി മുന്നോട്ടുപോകാനുള്ള യു.എ.ഇയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .

യു.എ.ഇക്ക്​ മാത്രമല്ല, അറബ്​ ലോകത്തിനാകെ ഇത്​ ചരിത്രനേട്ടമാണ്​. സാ​ങ്കേതിക മേഖലയി​ലെ ചരിത്രനിമിഷങ്ങളില്‍ ഈ രാജ്യത്തി നൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതിലും അതിന്​ സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതിലും അഭിമാനമുണ്ട്​. നവീനാശയങ്ങള്‍ നടപ്പാക്കാന്‍ മുന്നില്‍നിന്ന്​ നയിക്കുന്ന രാഷ്​ട്ര നേതാക്കളെയും ഇതിനു​പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെയും അഭിനന്ദിക്കുന്നു. എം.എ. യൂസുഫലി (ചെയര്‍മാന്‍, ലുലു ഗ്രൂപ്)

NO COMMENTS