ഡല്‍ഹിക്കു സമീപം യമുന എക്സ്പ്രസ് വേയില്‍ വാഹനങ്ങളുടെ കൂട്ടിയി ; 20 വാഹനങ്ങള്‍ തകര്‍ന്നു

164

ന്യൂഡല്‍ഹി: ഡല്‍ഹിക്കു സമീപം യമുന എക്സ്പ്രസ് വേയില്‍ വാഹനങ്ങളുടെ കൂട്ടിയിടി. 20 വാഹനങ്ങളാണ് അപകടത്തില്‍ തകര്‍ന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കനത്ത പുകയെ തുടര്‍ന്ന് കാഴ്ച പരിധി നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. ദീപാവലി ആഘോഷത്തിനു ശേഷം ഡല്‍ഹി അടുത്തകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത അന്തരീക്ഷ മലിനീകരണമാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ചയും ഡല്‍ഹി നോയിഡ ഡയക്‌ട് ഫ്ളൈവേയില്‍ അഞ്ചു കാറുകള്‍ കൂട്ടിയിടിച്ചിരുന്നു. ആഗ്രയേയും നോയിഡയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് 165 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യമുന എക്സ്പ്രസ്വേ. ജനുവരിയില്‍ ഇവിടെ 50 ഓളം കാറുകള്‍ കൂട്ടിയിടിച്ച്‌ ഒരു സ്ത്രീ മരിക്കുകയും 25ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.