കാറിടിച്ച്‌ മരിച്ച യുവാവിന്‍റെ മൃതദേഹവുമായി അതേ കാര്‍ സഞ്ചരിച്ചത് മൂന്ന് കിലോമീറ്റര്‍

180

മെഹ്ബൂബ്നഗര്‍(തെലങ്കാന): കാറിടിച്ച്‌ മരിച്ച യുവാവിന്റെ മൃതദേഹവുമായി അതേ കാര്‍ സഞ്ചരിച്ചത് മൂന്ന് കിലോമീറ്റര്‍. മെഹ്ബൂബ്നഗറിലെ തൊഴിലാളിയായ ശ്രീനിവാസലു (38) ആണ് മരിച്ചത്. രാജശ്രീ റഡ്ഡി എന്നയാളാണ് അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്തെലങ്കാനയിലെ മഹ്ബൂബ്നഗറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. രാത്രി 10 മണിയോടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന ശ്രീനിവാസലുവിനെ കുര്‍നൂല്‍ ഭാഗത്തുനിന്ന് അമിതവേഗതയില്‍ വന്ന ഷെവര്‍ലെ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച ശ്രീനിവാസലു കാറിന്റെ മുകളില്‍ത്തന്നെ വീഴുകയായിരുന്നു.അപടം നടന്നതിനു ശേഷം, കാറിനു മുകളില്‍ മൃതദേഹമുണ്ടെന്ന് അറിയാതെ കാര്‍ അമിത വേഗതയില്‍ ഓടിച്ചു പോവുകയായിരുന്നു. എന്നാല്‍ പിന്നാലെ വന്ന ബൈക്ക് യാത്രികര്‍ കാറിന്റെ മുകളില്‍ കിടക്കുന്ന ശരീരം കാണുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.തുടര്‍ന്ന് പ്രദേശവാസികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി. എന്നാല്‍ ഡ്രൈവര്‍ കാറില്‍നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. ഹൈദരാബാദിലെ വ്യവസായിയായ കിസ്തപതി ചന്ദ്രകലയുടേതാണ് അപകടമുണ്ടാക്കിയ കാര്‍ എന്ന് പോലീസ് വ്യക്തമാക്കി. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY