ലോറി മരത്തില്‍ ഇടിച്ച്‌ കോട്ടയ്ക്കല്‍ – മലപ്പുറം റോഡില്‍ ഗതാഗത തടസ്സം

200

കോട്ടയ്ക്കല്‍• ഒതുക്കങ്ങല്‍ വളവില്‍ കണ്ടെയ്നര്‍ ലോറി മരത്തില്‍ ഇടിച്ച്‌ കോട്ടയ്ക്കല്‍ – മലപ്പുറം റോഡില്‍ ഗതാഗത തടസ്സം. ഇന്നു രാവിലെ ഒന്‍പതരയോടെയാണു സംഭവം. കോട്ടയ്ക്കല്‍ ഭാഗത്തുനിന്നു മലപ്പുറത്തേക്കു പോകുകയായിരുന്ന ലോറിയുടെ കണ്ടെയ്നര്‍ ഘടിപ്പിച്ച ഭാഗമാണു മരത്തിന്റെ വലിയ കൊമ്ബില്‍ ഇടിച്ചത്. മരത്തിന്റെ ചില്ല മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പൊലീസും നാട്ടുകാരും. ആര്‍ക്കും പരുക്കില്ല.

NO COMMENTS

LEAVE A REPLY