മെറിന്‍ ജോസഫ് സിറ്റി പോലീസ് കമ്മിഷണറായി ചുമതലയേറ്റു

337

കൊല്ലം സിറ്റി പോലീസ് കമ്മിഷണറായി മെറിന്‍ ജോസഫ് ചുമതലയേറ്റു. ശനിയാഴ്ച 12.40-നാണ് തൃശ്ശൂരിലേക്ക് സ്ഥലംമാറിപ്പോവുന്ന പി.കെ.മധുവില്‍നിന്ന് മെറിന്‍ ജോസഫ് ചുമതലയേറ്റെടുത്തത്.

കമ്മിഷണര്‍ പി.കെ.മധു, സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. എസ്.ഷിഹാബുദ്ദീന്‍ എന്നിവരും ജീവനക്കാരും ചേര്‍ന്ന് അവരെ സ്വീകരിച്ചു.

മൂന്നാറിലും കോഴിക്കോട്ടും എറണാകുളത്തും ജോലിചെയ്തിട്ടുണ്ട്. പിന്നീട് തിരുവനന്തപുരത്ത് റെയില്‍വേ എസ്.പി.യായി.

വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കുക, അന്വേഷണത്തിലുള്ള കേസുകള്‍ വേഗം പൂര്‍ത്തിയാക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരേയുള്ള ആക്രമണങ്ങള്‍ തടയുക എന്നിവയാണ് ഊന്നല്‍ നല്‍കുന്ന വിഷയങ്ങളെന്ന് ചുമതലയേറ്റശേഷം അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

NO COMMENTS