കേരളത്തെ ഭാരത് ബന്ദില്‍ നിന്ന് ഒഴിവാക്കില്ലെന്ന് എം എം ഹസ്സന്‍

157

തിരുവനന്തപുരം : ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ്സ് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍. സംസ്ഥാനത്തെ ഭരത് ബന്ദ് സമാധാനപരമായിരിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പ്രളയബാധിത പ്രദേശങ്ങളെ ബന്ദില്‍നിന്ന് ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.

NO COMMENTS