സിപിഎം മന്ത്രിമാരെ നാളെ മുതല്‍ വഴിയില്‍ തടയുമെന്ന് എബിവിപി

203

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ സിപിഎം മന്ത്രിമാരെ നാളെ മുതല്‍ വഴിയില്‍ തടയുമെന്ന് എബിവിപി പ്രവര്‍ത്തകര്‍ അറിയിച്ചു. നാളെ ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന ഹര്‍ത്താലിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. തിരുവനന്തപുരത്തും കോഴിക്കോടുമാണ് ബിജെപി പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെയാണ് യുഡിഎഫ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച്‌ മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്രം പാല്‍, തുടങ്ങിയ അവശ്യ സര്‍വ്വീസുകളേയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY