കെ.എം.മാണിയുടെ നിലപാടുകളില്‍ ജോസഫ് വിഭാഗത്തിനു വിയോജിപ്പ്‌

253

തൊടുപുഴ ∙ കേരളാ കോൺഗ്രസ് ഒറ്റയ്ക്ക് നിൽക്കുമെന്ന കെ.എം.മാണിയുടെ പ്രസ്താവനയെ തള്ളി ജോസഫ് വിഭാഗം. കേരളത്തിൽ ഇന്ന് മുന്നണി രാഷ്ട്രീയത്തിനാണ് പ്രസ്കതിയെന്നും അതൊരു യാഥാർഥ്യമാണെന്നും മോൻസ് ജോസഫ് എംഎൽഎ മനോരമ ന്യൂസിനോട് പറഞ്ഞു. ഇക്കാര്യം വിശദമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മോൻസ് കടുത്തുരുത്തിയിൽ വ്യക്തമാക്കി.

മൂന്നു മുന്നണികളോടും സമദൂരമെന്നു പറയുമ്പോഴും എൻഡിഎ സഖ്യത്തിനുള്ള സാധ്യതകള്‍ മോൻസ് ജോസഫ് എംഎൽഎ തള്ളിക്കളഞ്ഞു. ഇക്കാര്യത്തിൽ തനിയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് പാർട്ടിയിൽ പറയും. മതന്യൂനപക്ഷങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവരെ പിന്തുണയ്ക്കും. കേരളാ കോൺഗ്രസ് പിന്തുണയ്ക്കുന്ന ജനവിഭാഗത്തിന്റെ താൽപര്യങ്ങളെ ഒരിക്കലും ബലികഴിക്കില്ലെന്നും പാർട്ടിയിൽ എല്ലാ വ്യക്തികൾക്കും പ്രാധാന്യമുണ്ടെന്നും മോൻസ് ജോസഫ് പറഞ്ഞു.
കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിനാണു പ്രസക്തിയെന്ന മോൻസ് ജോസഫിന്റെ പ്രസ്താവനയെ അനുകൂലിച്ച് പി.ജെ.ജോസഫും രംഗത്തെത്തി. മുന്നണി ബന്ധം കേരള കോൺഗ്രസസി(എം)നു അനിവാര്യമെന്നു പി.ജെ. ജോസഫ് എംഎൽഎ പറഞ്ഞു. തൽക്കാലം ഒറ്റയ്ക്കു നിന്നു പാർട്ടിയെ ശക്തിപ്പെടുത്തും.

NO COMMENTS

LEAVE A REPLY