സൗജന്യ റേഷന്‍ വിതരണം

170

കാസറഗോഡ് : ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് തൊഴില്‍ രഹിതരാകുന്ന യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യബന്ധന തുറമുഖങ്ങളില്‍ അനുബന്ധ തൊഴിലിലേര്‍പ്പെട്ടവര്‍ക്കും ട്രോളിംഗ് നിരോധന കാലയളവില്‍ സൗജന്യ റേഷന്‍ അനുവദിക്കുന്നു.

അര്‍ഹരായ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മ്മയില്‍ ബോട്ടുടമയാണ് സമര്‍പ്പിക്കേണ്ടത്. ബോട്ടിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മത്സ്യത്തൊഴിലാളി പാസ് ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ജൂലൈ അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും കാസര്‍കോട് കസബ, ചെറുവത്തൂര്‍ മത്സ്യഭവനുകളില്‍ നിന്നും ലഭിക്കും. ഫോണ്‍ 04672202537

NO COMMENTS