പാരിസ്: ഫ്രാന്‍സിലെ ഐഎംഎഫ് (ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട്) ഓഫീസില്‍ ലെറ്റര്‍ ബോംബ് സഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഐഎംഎഫ് ഓഫീസ് ഡയറക്ടറുടെ അസിസ്റ്റന്റായ വനിതയ്ക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്. ഇവരുടെ കൈക്കും മുഖത്തിനും പൊള്ളലേറ്റു. സ്ഫോടനത്തെ തീവ്രവാദ ആക്രമണമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഒലാന്ദെ വിശേഷിപ്പിച്ചത്. ഏതാനും ദിവസങ്ങളായി ഐ എം എഫ് തീവ്രവാദ ഭീഷണി നേരിടുന്നുണ്ട്. പോസ്റ്റലായിട്ടാണ് കത്ത് ലഭിച്ചത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി 150 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.