സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ കന്യാകുമാരിയിൽ ദമ്പതിമാര്‍ കടലില്‍ വീണ് മരിച്ചു.

164

മധുര: മൊബൈൽ ഫോണിൽ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ കന്യാകുമാരിയിൽ ദമ്പതിമാര്‍ കടലില്‍ വീണ് മരിച്ചു. തിരുപ്പൂര്‍ സ്വദേശികളായ ഉമര്‍ ഷെരീഫ്(42) ഭാര്യ ഫാത്തിമ ബീവി(40) എന്നിവരാണ് മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം കന്യാകുമാരിയിലെത്തിയതയായിരുന്നു ഷെരീഫും കുടുബവും. യാത്രയുടെ ഭാഗമായി ശംഖുതുറൈ ബീച്ചില്‍ വെച്ച് സെല്‍ഫിയെടുക്കവെ ഫാത്തിമ ബീവി തിരയില്‍പ്പെടുകയായിരുന്നു.
ഫാത്തിമ ബീവിയെ രക്ഷിക്കാനുളള ശ്രമത്തിനിടയില്‍ ഉമറും ഒഴുക്കില്‍പ്പെട്ടു. കൂടെയുണ്ടായിരുന്നവർ ഏറെ നേരത്തെ തിരച്ചിലിനുശേഷം ഇരുവരെയും കണ്ടെത്തിയെങ്കിലും തീരത്തെത്തിയപ്പോഴേക്കും ഫാത്തിമ മരിച്ചിരുന്നു. ആസ്പത്രിയില്‍ എത്തിച്ച ശേഷമാണ് ഉമര്‍ മരിച്ചത്.

NO COMMENTS

LEAVE A REPLY