ഇ. മധുസൂദനന്‍ പനീര്‍ശെല്‍വം വിഭാഗം സ്ഥാനാര്‍ഥി

214

ചെന്നൈ: ചെന്നൈ ആര്‍.കെ.നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍, എ.ഐ.എ.ഡി.എം.കെ. പനീര്‍ശെല്‍വം വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായി ഇ. മധുസൂദനന്‍ മത്സരിക്കും. ഏപ്രില്‍ 12-നാണ് ഉപതിരഞ്ഞെടുപ്പ്. പാര്‍ട്ടിയുടെ മുന്‍പ്രസീഡിയം ചെയര്‍മാനാണ് മധുസൂദനന്‍. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യുടെ സ്ഥാനാര്‍ഥിയായി ടി.ടി.വി. ദിനകരന്‍ മത്സരിക്കും. മുന്‍ എം.പി.യായ ദിനകരന്‍ എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുടെ അനന്തരവനും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമാണ്. ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് ഐകകണ്ഠ്യേനയാണ് ദിനകരനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. ഏപ്രില്‍ 12-നാണ് തിരഞ്ഞെടുപ്പ്.

NO COMMENTS

LEAVE A REPLY