കുണ്ടറ നിയോജകമണ്ഡലത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

194

കുണ്ടറ: കുണ്ടറ നിയോജകമണ്ഡലത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. പത്തു വയസുകാരിയുടെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കുണ്ടറ പോലീസ് സ്റ്റേഷനിലേക്കു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. മാര്‍ച്ച് തടഞ്ഞ പോലീസിനുനേര്‍ക്കു കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തിവീശിയത്. കല്ലേറില്‍ ഒരു പോലീസുകാരനു പരിക്കേറ്റിട്ടുണ്ട്.

NO COMMENTS

LEAVE A REPLY