എന്തുകൊണ്ട് കുഞ്ചാക്കോ ശാലിനിയെ വിവാഹം ചെയ്തില്ല

165

മലയാളികളുടെ എക്കാലത്തേയും പ്രിയ പ്രണയ ജോഡികളാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. കുഞ്ചാക്കോ ബോബന്‍ എന്ന പേര് മലയാളികള്‍ നെഞ്ചേറ്റും മുമ്ബ് തന്നെ ബാലതാരമായി എത്തി ബേബി ശാലിനിയെന്ന പേര് പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തിരുന്നു. പിന്നീട് നായികാ-നായകന്മാരായി ഇരുവരും അനിയത്തിപ്രാവ് എന്ന നിത്യഹരിത പ്രണയ ചിത്രത്തിലൂടെ അരങ്ങേറിയപ്പോള്‍ മുതല്‍ പ്രണയജോഡികളായ കുഞ്ചാക്കോ ബോബനും ശാലിനിയും തമ്മില്‍ വിവാഹം കഴിക്കണമെന്ന അതിയായ ആഗ്രഹം പല പ്രേക്ഷകരും പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ താരങ്ങള്‍ ഇരുവരും വിവാഹിതരായില്ലെന്നു മാത്രമല്ല തമിഴ് താരം അജിത് ശാലിനിയെ പ്രണയിച്ച്‌ വിവാഹം കഴിക്കുകയും ചെയ്തു. അന്ന് മുതല്‍ ഓരോ മലയാളിയുടേയും മനസ്സില്‍ ഉയരുന്ന ചോദ്യമാണ് എന്തുകൊണ്ട് കുഞ്ചാക്കോ ശാലിനിയെ വിവാഹം ചെയ്തില്ല.ഈ ചോദ്യത്തിന് ഉത്തരവുമായാണ് ഇപ്പോള്‍ ഒരുപിടി വിജയ ചിത്രങ്ങളിലൂടെ സിനിമാലോകത്ത് നിലയുറപ്പിച്ച കുഞ്ചാക്കോ ബോബന്‍ രംഗത്തു വന്നിരിക്കുന്നത്. ഞങ്ങള്‍ അഭിനയിച്ച പല സിനിമകളും കണ്ട് പലരും ഞങ്ങള്‍ ഒരുമിച്ച്‌ കാണാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സുഹൃത്തുക്കളാകാനായിരുന്നു ഞങ്ങള്‍ക്ക് താല്‍പ്പര്യം കുഞ്ചാക്കോ വ്യക്തമാക്കുന്നു.നിറം സിനിമയുടെ ഷൂട്ടിങ് സമയത്താണ് അജിത്ത് ശാലിനിയോട് ഇഷ്ടമാണെന്ന് പറയുന്നത്. ഇരുവരും പ്രണയത്തില്‍ ആയതിനു ശേഷം താന്‍ ഒരു ഹംസത്തിന്റെ റോളില്‍ ഇരുവര്‍ക്കമിടയില്‍ ഉണ്ടായിരുന്നുവെന്നും മലയാളികളുടെ സ്വന്തം ചാക്കോച്ചന്‍ പറയുന്നു.

NO COMMENTS

LEAVE A REPLY