ഛത്തീ​സ്ഗ​ഡി​ല്‍ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ 13 മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു

254

റാ​യി​പു​ര്‍ : ഛത്തീ​സ്ഗ​ഡി​ലെ നാ​രാ​യ​ണ്‍​പു​രി​ല്‍ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ 13 മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. നാ​രാ​യ​ണ്‍​പു​രി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു നേ​ര്‍​ക്ക് മാ​വോ​യി​സ്റ്റു​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തു​ക‍​യും പോ​ലീ​സ് തി​രി​ച്ച​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഏ​ക​ദേ​ശം 40 നും 50 ​ഇ​ട​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ ആ​ക്ര​മ​ണ​ത്തി​നു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ഷെ​ല്ലു​ക​ളും ബോം​ബു​ക​ളു​മാ​യാ​ണ് മാ​വോ​യി​സ്റ്റു​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പോ​ലീ​സ് തി​രി​ച്ച​ടി​ച്ചു. ര​ണ്ടു മ​ണി​ക്കൂ​റോ​ളം ഏ​റ്റു​മു​ട്ട​ല്‍ തു​ട​ര്‍​ന്നു. ഒ​ടു​വി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ പി​ന്‍​വാ​ങ്ങി​യെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​വു​മാ​യാ​ണ് മാ​വോ​യി​സ്റ്റു​ക​ള്‍ തി​രി​കെ​പോ​യ​ത്.

NO COMMENTS

LEAVE A REPLY