ഉപരോധങ്ങള്‍ കൊണ്ടുവരണമെന്ന യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ നിര്‍ദേശം ചിരിയുണര്‍ത്തുന്നതാണെന്ന് ഉത്തരകൊറിയ

193

സോള്‍• അഞ്ചാം ആണവ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ കൊണ്ടുവരണമെന്ന യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ നിര്‍ദേശം ചിരിയുണര്‍ത്തുന്നതാണെന്ന് ഉത്തരകൊറിയ. മാത്രമല്ല, രാജ്യത്തിന്റെ ആണവശക്തി വര്‍ധിപ്പിക്കുന്ന നീക്കങ്ങളുമായി തുടര്‍ന്നും മുന്നോട്ടുപോകുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി.ഇതുവരെ നടത്തിയതില്‍ ഏറ്റവും ശക്തമായ ആണവ പരീക്ഷണമാണ് ഉത്തരകൊറിയ വെള്ളിയാഴ്ച നടത്തിയത്. സംഭവത്തിനു പിന്നാലെ ദക്ഷിണ കൊറിയയുടെയും ജപ്പാന്റെയും നേതാക്കളെ ഫോണില്‍ വിളിച്ച്‌ ബറാക് ഒബാമ സ്ഥിതി ചര്‍ച്ച ചെയ്തിരുന്നു. പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് ഒബാമ അന്ന് പ്രതികരിച്ചത്. ഉത്തരകൊറിയക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ കൊണ്ടുവരാനും ആലോചനയുണ്ടായിരുന്നു.ഇതിനു പിന്നാലെയാണ് മറുപടിയുമായി ഉത്തരകൊറിയ രംഗത്തെത്തിയത്.ആണവശക്തിയിലെ ഗുണവും വ്യാപ്തിയും രാജ്യത്തിന്റെ അന്തസ്സും യുഎസില്‍ നിന്നുള്ള ആണവ യുദ്ധത്തില്‍ നിന്നു ജീവിക്കാനുള്ള അവകാശം ശക്തിപ്പെടുത്താനാണ്. ഇക്കാര്യം നേരത്തെയും വ്യക്തമാക്കിയതാണെന്നും ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഉത്തരകൊറിയക്കെതിരെ ശക്തമായ നടപടിയാണ് വേണ്ടത്. ഇത് എന്താണെന്ന കാര്യം യുഎന്‍ സുരക്ഷാ സമിതിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് യുഎസ് വക്താവ് പറഞ്ഞു.

NO COMMENTS

LEAVE A REPLY