മഹാരാഷ്ട്ര മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് ഫലം ഇന്ന്

200

മുംബൈ• മഹാരാഷ്ട്രയിലെ പത്ത് നഗരസഭകളിലേക്കും 26 ജില്ലാപരിഷത്തിലേക്കും 283 പഞ്ചായത്ത് സമിതികളിലേക്കും നടന്ന വോട്ടെടുപ്പിന്‍റെ ഫലം ഇന്നറിയാം. പത്തുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ഫലംപൂര്‍ണമായി അറിയാനാകുമെന്നാണ് പ്രതീക്ഷ. കാല്‍നൂറ്റാണ്ടുനീണ്ട സഖ്യം വേര്‍പെടുത്തി തനിച്ച്‌ ജനവിധി തേടിയ ശിവസേനയ്ക്കും ബിജെപിക്കും നിര്‍ണായകമാകും ജനവിധി. നോട്ട് നിരോധനത്തിന് ശേഷം ബിജെപിയെ കണക്കറ്റ് വിമര്‍ശിച്ച്‌ വോട്ടുചോദിച്ച ശിവസേനയ്ക്ക് മുന്നേറ്റമുണ്ടാക്കാനായാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍വരെ സാധ്യതയുണ്ട്. എന്നാല്‍ ഫലം മറിച്ചാണെങ്കില്‍ സേന കൂടുതല്‍ പ്രതിരോധത്തിലാകും. കോണ്‍ഗ്രസ്, എന്‍സിപി തുടങ്ങിയ മറ്റുകക്ഷികള്‍ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ ശക്തമായിരുന്നില്ല.

NO COMMENTS

LEAVE A REPLY