പിണറായി വിജയന്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് ശീധരന്‍ പിള്ള

187

കോഴിക്കോട് : ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങളുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല വിഷയത്തില്‍ ബിജെപി സമരം ശക്തമാക്കുകയാണ് ചെയ്തത്. എന്നാല്‍ ബി.ജെ.പി സമരം നിര്‍ത്തിയെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സമരം സെക്രട്ടേറിയേറ്റിന് മുന്നിലേയ്ക്ക് വ്യാപിപ്പിക്കാനാണ് പാട്ടിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ താന്‍ നടത്തീയ സമരങ്ങളൊക്കെയും പൂങ്കാവനത്തിന് പുറത്തായിരുന്നു. കര്‍മ്മ സമിതിയുടെ സമരത്തിന് ഇപ്പോഴും പൂര്‍ണ്ണ പിന്തുണ നല്‍കുന്നുമുണ്ടെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു

NO COMMENTS