പേരാല്‍: കനത്ത മഴയില്‍ കാസര്‍ഗോഡ് പേരാലില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. വിദ്യാലയങ്ങള്‍ക്ക് അവധി കൊടുത്തിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ക്ലാസ് മുറിയുടെ ഭാഗമാണ് തകര്‍ന്നു വീണത്. എന്നാല്‍ ഇവിടെ ക്ലാസ് നടക്കാറുണ്ടായിരുന്നില്ല എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
കനത്ത മഴയെത്തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
പഴയ ഓടിട്ട ഈ കെട്ടിടം കനത്ത മഴയിലാണ് തകര്‍ന്ന് വീണത്. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് കുട്ടികള്‍ സ്ഥിരമായി കളിക്കാന്‍ എത്തിയിരുന്ന സ്ഥലമാണിത്. അതുകൊണ്ടുതന്നെ, സ്‌കൂളിന് നല്‍കിയ അവധി വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.
സ്‌കൂള്‍ കെട്ടിടങ്ങള്‍ പുതുക്കുന്നതിനായി കഴിഞ്ഞ കുറേ നാളുകളായി അപേക്ഷകള്‍ നല്‍കിയിരുന്നുവെന്നും ഇതില്‍ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ലെന്നും സ്‌കൂള്‍ അധികൃകര്‍ പറഞ്ഞു
courtesy : mathrubhumi