പതിനൊന്നു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട മൂന്നു കുട്ടികള്‍ റാഞ്ചിയില്‍ അറസ്റ്റില്‍

201

റാഞ്ചി • പതിനൊന്നു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട മൂന്നു കുട്ടികള്‍ റാഞ്ചിയില്‍ അറസ്റ്റില്‍. റാഞ്ചി ഡിഎവി പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി അര്‍സലന്‍ അലിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിലാണ് 13 വയസ്സുകാരായ കുട്ടികള്‍ പിടിയിലായത്.
ശനിയാഴ്ച സ്കൂള്‍ വിട്ട് റാഞ്ചിയിലെ ക്രിക്കറ്റ് കോച്ചിങ് സെന്ററിലെത്തി പരിശീലനവും കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥിയെ സൗഹൃദം നടിച്ച്‌ അടുത്തുകൂടിയ സംഘം സ്കൂട്ടറില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മൂവരെയും ജുവനൈല്‍ ഹോമിലാക്കി.