സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി

216

തിരുവനന്തപുരം • സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി. 21,000 രൂപവരെ ശമ്ബളമുള്ളവര്‍ക്ക് ബോണസ് ലഭിക്കും. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
നേരത്തെ 18,000 രൂപവരെ ശമ്ബളമുള്ളവര്‍ക്കായിരുന്നു ബോണസ്. അതേസമയം, ബോണസ് തുകയും ഉല്‍സവബത്ത തുകയും കൂട്ടിയിട്ടില്ല. നിലവില്‍ 3,500 രൂപയാണ് ബോണസ് തുക.