സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ അടക്കം എല്ലാ സ്കൂളുകളിലും മലയാള പഠനം നിര്‍ബന്ധമാക്കി

173

തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് വരെ മലയാളപഠനം നിര്‍ബന്ധമാക്കി ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇന്ന് രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന്റെ കരടിന് അംഗീകാരം നല്‍കി. സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ സിലബസ്സുകാര്‍ അടക്കം എല്ലാത്തരം സ്കൂളുകളിലും സിലബസുകളിലും ഇത് ബാധകമാണ്. ഗവര്‍ണര്‍ ഒപ്പ് വയ്‌ക്കുന്നതോടെ ഓര്‍ഡിനന്‍സിന് അന്തിമ അംഗീകാരമാകും. വരുന്ന അധ്യയന വര്‍ഷം മുതല്‍ ഓര്‍ഡിനന്‍സ് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മലയാളം പഠിപ്പിക്കാത്ത സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകള്‍ ഓര്‍ഡിനന്‍സില്‍ ഉണ്ടാകും.

NO COMMENTS

LEAVE A REPLY