നിലമ്പൂരില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ പൊലീസ് നടപടി തെറ്റ് : വിഎസ്. അച്യുതാനന്ദന്‍

166

തിരുവനന്തപുരം • നിലമ്പൂരില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ പൊലീസ് നടപടി തെറ്റെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ്. അച്യുതാനന്ദന്‍. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ വിഎസ് ആവശ്യപ്പെട്ടു. പൊലീസിന്റെ മനോവീര്യം തകര്‍ക്കാനല്ല, പ്രതിബദ്ധത കൂട്ടാനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. തെറ്റായ ആശയപ്രചരണം നടത്തുന്നവരെ കൊല്ലുകയല്ല, മറിച്ച്‌ അവരുമായി ചര്‍ച്ചയാണ് വേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതു മറികടന്നാണ് പൊലീസ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതെന്നും വിഎസ് കത്തില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY