മക്കളെ വീട്ടില്‍ താമസിപ്പിക്കുന്നത് രക്ഷിതാക്കളുടെ ഔദാര്യം : ദില്ലി ഹൈക്കോടതി

226

ദില്ലി: അച്ഛന്‍റെയും അമ്മയുടെയും പേരിലുള്ള വീട്ടില്‍ തങ്ങളെയും താമസിപ്പിക്കണം എന്നത് മക്കളുടെ അവകാശമല്ല എന്ന് ദില്ലി ഹൈക്കോടതി. മറിച്ച്‌ മക്കളെ താമസിപ്പിയ്ക്കുന്നത് രക്ഷിതാക്കളുടെ ഔദാര്യമാണ്. അതേ സമയം മക്കള്‍ക്കൊപ്പം സ്നഹത്തോടെ കഴിയാന്‍ രക്ഷിതാക്കള്‍ക്ക് തയ്യാറാകാം എന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിനര്‍ത്ഥം ജീവിത കാലം മുഴുവന്‍ രക്ഷിതാക്കള്‍ മക്കളെ സംരക്ഷിക്കണം എന്നല്ല. അന്യന്‍റെ കുടുംബ പ്രശ്നത്തില്‍ ഇടപെടാന്‍ ഈ നടിമാര്‍ക്കെന്താണ് യോഗ്യത, ഉര്‍വശീ, ഖുശ്ബൂ.. നിങ്ങളോടാണ് അച്ഛനും അമ്മയും തങ്ങളെ വീട്ടില്‍ നിന്ന് പറഞ്ഞു വിടാന്‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി മകനും ഭാര്യയും നല്‍കിയ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു ഹൈക്കോടതി. വിചാരണ കോടതിയില്‍ എത്തിയ ഹര്‍ജി അച്ഛനും അമ്മയ്ക്കും അനുകൂലമായി വന്നതോടെ മകനും മരുമകളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ മകനും മരുമകനും നിരന്തരം ഉപദ്രവിച്ചതു കാരണമാണ് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടത് എന്ന് രക്ഷിതാക്കള്‍ കോടതിയെ ബോധിപ്പിച്ചു. വീട് പണിയാന്‍ താനും സംഭാവന നല്‍കിയിട്ടുണ്ട്, അതിനാല്‍ തനിയ്ക്കും ഇതില്‍ അവകാശമുണ്ട് എന്നായിരുന്നു മകന്റെ വാദം. എന്നാല്‍ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വീട്ടില്‍ താമസിക്കുന്നത് മക്കളുടെ അവകാശമല്ല, രക്ഷിതാക്കളുടെ ഔദാര്യമാണെന്ന് വിചാരണ കോടതിയും ഹൈക്കോടതിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY