മീഡിയ റൂം തുറക്കല്‍; ഹൈക്കോടതി നിലപാട് നിരാശപ്പെടുത്തുന്നതെന്ന് വി.എം.സുധീരന്‍

173

മീഡിയ റൂം തുറന്നാല്‍ പ്രശ്‌നം രൂക്ഷമാകുമെന്ന ഹൈക്കോടതി നിലപാട് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നം എത്രയും വേഗത്തില്‍ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏവരെയും നിരാശപ്പെടുത്തുന്നതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഭരണഘടനാപരമായി തന്നെ തര്‍ക്കവിഷയങ്ങളില്‍ പരിഹാരം കാണാന്‍ ബാധ്യതപ്പെട്ട ഹൈക്കോടതി മാധ്യമസ്വാതന്ത്ര്യം പോലെ സുപ്രധാന വിഷയത്തില്‍ സ്വന്തം ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രതീതിയാണ് ഈ നിലപാടില്‍ പ്രകടമാകുന്നത്. എത്രയുംവേഗത്തില്‍ പ്രശ്‌നത്തില്‍ ഇടപെട്ട് ഹൈക്കോടതി ഉള്‍പ്പടെയുള്ള കോടതികളില്‍ ഫലപ്രദമായ മാധ്യമപ്രവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യവും സൗകര്യവും ഉറപ്പുവരുത്താന്‍ ഹൈക്കോടതി തന്നെ മുന്‍കൈ എടുക്കണമെന്നും സുധീരന്‍ അഭ്യര്‍ത്ഥിച്ചു.