തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വണ്ടിയിടിച്ചു കൊലപ്പെടുത്തി

63

തിരുവനന്തപുരം: ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൊല ക്കേസ് പ്രതിയും വള്ളക്കടവ് സ്വദേശിയുമായ സുമേഷിനെ വണ്ടിയിടിച്ച്‌ കൊലപ്പെടുത്തി.

ബുധനാഴ്ച അര്‍ദ്ധരാത്രിയായിരുന്നു ചാക്ക ബൈപ്പാസില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുമേഷിനെയും സൂരജനെയും പിന്നാലെ വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. സുമേഷ് തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ സൂരജിന് ഗുരുതരമായി പരിക്കേറ്റു. ഇടിച്ച കാറിനു മുന്നില്‍ ബൈക്ക് കുരുങ്ങിയെങ്കിലും ബൈക്ക് മാറ്റിയ ശേഷം മുന്‍ഭാഗം തക‍ര്‍ന്ന കാറുമായി പ്രതികള്‍ മുന്നോട്ടുപോയി.

വാഹന അപകടമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണമാണെന്നും ബോധപൂര്‍വ്വം നടത്തിയ അപകടമാണെന്നും മനസിലായത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട സ്വദേശികളായ പ്രതികളെ പൊലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.

അപകടം അതുവഴി വന്നവര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിനിടെ യാത്രക്കിടെ പ്രതികള്‍ സഞ്ചരിച്ച കാറിന്‍െറ ടയര്‍ പ‍ഞ്ചറായി. കാര്‍ ഉപേക്ഷിച്ച്‌ കടന്നു കളയാനുള്ള ശ്രമിത്തിനെടയാണ് പൊലീസ് ഇവരെ പിടികൂടിയതെന്ന് ശംഖമുഖം അസിസ്റ്റ് കമ്മീഷണര്‍ പൃഥിരാജ് പറഞ്ഞു.

നിഹാസ്, ഷെമീം, റെജി എന്നിവരാണ് കറിലുണ്ടാ യിരുന്നത്. നിഹാസാണ് കാറോടിച്ചിരുന്നത്. പ്രതികളില്‍ ഒരാളുടെ ഭാര്യ പ്രസത്തിന് ശേഷം ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ നിന്നുമാണ് മൂന്നുപേരും ചാക്കയിലെ ബാറിലെത്തി മദ്യപിച്ചത്.

മദ്യപിച്ചിറങ്ങിയ ശേഷം പാര്‍ക്കിംഗ് ഏര്യയില്‍ വച്ച്‌ സുമേഷുമായി വാക്കേറ്റമായി. ഇതിനുശേഷം പുറത്തിറങ്ങിയ പ്രതികള്‍ സുമേഷിനായി കാത്തിരുന്ന ശേഷം ബൈക്ക് പിന്തുടര്‍ന്ന് പിന്നാലെയെത്തി ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസ് ഉള്‍പ്പെടെ നിരവധിക്കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട സുമേഷ്. വഞ്ചിയൂര്‍ പൊലീസാണ് കേസന്വേഷിക്കുന്നത്.

കേസിൽ പ്രതികളും സുമേഷും തമ്മില്‍ മുന്‍കാല വൈരാഗ്യ മൊന്നുമുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് ശംഖുമുഖം അസിസ്റ്റ് കമ്മീഷണര്‍ പറഞ്ഞു.

NO COMMENTS