തിരുവനന്തപുരം: എ.ടി.എം തട്ടിപ്പിലൂടെ പണം നഷ്ടമായ ഇടപാടുകാര്‍ക്ക് പണം തിരികെ നല്‍കിയതായി എസ്ബിടി അധികൃതര്‍ അറിയിച്ചു. ആല്‍ത്തറ എടിഎമ്മില്‍ നിന്നും പണമെടുത്തവരുടെ അക്കൗണ്ടില്‍ നിന്നാണ് വിദേശികള്‍ പണം തട്ടിയത്.
പണം നഷ്ടമായ കാര്‍ഡ് ഉടമകള്‍ക്ക് പുതിയ കാര്‍ഡുകള്‍ ഉടന്‍ നല്‍കും. ഇതുകൂടാതെ എടിഎമ്മുകളില്‍ സുരക്ഷ ശക്തമാക്കാന്‍ നടപടി സ്വീകരിച്ചതായും എസ്ബിടി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.